അവസാന ശ്വാസം വരെ തൊഴിലാളി വര്‍ഗ്ഗ പോരാട്ടത്തിനു സമര്‍പ്പിച്ച ജീവിതമായിരുന്നു സഖാവ് എം.കെ.പാന്ഥെ യുടെതെന്നു കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ കല-കുവൈറ്റ് അനുശോചന യോഗം അപിപ്രായപ്പെട്ടു.
ലാളിത്യ ജീവിതവും, ഉയര്‍ന്ന ചിന്തയും കൈമുതലാക്കി ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗ മനുഷ്യരുടെ മോചന പോരാട്ടത്തിനു വേണ്ടി മരണം വരെ പോരാടിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹമെന്നും അനുശോചന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് എന്‍.അജിത്കുമാര്‍ അപിപ്രായപ്പെട്ടു.
അബ്ബാസിയ കല സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കല-കുവൈറ്റ് ആക്ടിംഗ് പ്രസിഡണ്ട് കെ.വിനോദ് അദ്ധ്യക്ഷനായിരുന്നു. തോമസ് മാത്യൂ കടവില്‍, ടി.വി.ഹിക്മത്, മുസ്തഫ, ജെ.ആല്‍ബര്‍ട്ട്, ജോതിടാസ്, ജ.സജി, പി.ആര്‍.ബാബു, എന്‍.ആര്‍.രജീഷ്, ടി.ആര്‍.സുധാകരന്‍, ടി.കെ.സൈജു, സജി മാത്യൂ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. യോഗത്തിനു കല കുവൈറ്റ് ജനറല്‍ സെക്രെട്ടറി ആര്‍.നാഗനാഥന്‍ സ്വാഗതവും കല വിഭാഗം സെക്രെട്ടറി സുധീര്‍ നന്ദിയും പറഞ്ഞു.