സര്‍ഗ്ഗാധനരായ കുവൈറ്റ് മലയാളി എഴുത്തുകാര്ക്കായി കേരള ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ (കല-കുവൈറ്റ്) സംഘടിപ്പിച്ച സാഹിത്യ മത്സരം-2011 മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു..
കവിതയില്‍ ഒന്നാം സമ്മാനം വര്ക്കി മാത്യൂ ഇരവി പേരൂരും രണ്ടാം സമ്മാനം കെ.വി.പരമേശ്വരനും മൂന്നാം സമ്മാനം പീതന്‍.കെ.വയനാട്, അനില്‍ ആറ്റുവ എന്നിവരും പങ്കിട്ടു.
ചെറുകഥ മത്സരത്തില്‍ എം.പി.സജീവ് ഒന്നാം സ്ഥാനവും, അബ്ദുല്‍ ലത്തീഫ് നീലേശ്വരം, അനില്‍ ആറ്റുവ, സീന രാജവിക്രമന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. മൂന്നാം സമ്മാനം ശോഭ ചന്ദ്രന്‍ കരസ്ഥമാക്കി.
സമ്മാനഹര്ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷവാര്ഡും ബഹുമതി പത്രവും നല്കും. സമ്മാനങ്ങള്‍ ഡിസംബര്‍ 30നു നടക്കുന്ന വാര്ഷിലക സമ്മേളനത്തില്‍ നല്കും. |