Download Font  

 

 

 

 

                     Links
News Papers & Periodicals  
 
  *** Welcome to KALA, Kuwait ***          
കുവൈറ്റ്‌ കല-ട്രസ്റ്റ്‌ അവാര്‍ഡ് - 2011, ‌ആലങ്കോട് ലീലാകൃഷ്ണന്

കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല-കുവൈറ്റിന്‍റെ 2011 ലെ സാംബശിവന്‍ സ്മാരക കുവൈറ്റ്‌ കല-ട്രസ്റ്റ്‌ അവാര്‍ഡിന് പ്രശസ്ത കവി ആലങ്കോട് ലീല കൃഷ്ണനെ തെരഞ്ഞെടുത്തു.


Alankode Leelakrishnan

മലയാള കവിതാ ശാഖക്ക് തന്‍റേതായ ഒരിടമ കണ്ടെത്തിയ കവിയാണ്‌ ലീല കൃഷ്ണനെന്നു അവാര്‍ഡ്‌ പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റ്‌ കല ട്രസ്റ്റ്‌ ചെയര്‍മാന്‍ വി.വി.ദക്ഷിണാ മൂര്‍ത്തി പറഞ്ഞു. കവി, പ്രഭാഷക൯, ഗദ്യകാര൯, കാഥികന്‍, സാംസ്കാരിക പ്രവ൪ത്തക൯, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ ലീലാ കൃഷ്ണന്‍ മൂന്നരപ്പതിററാണ്ടുകാലമായി സജീവമായി കലാസാഹിത്യ രംഗങ്ങളില്‍ പ്രവ൪ത്തിക്കുന്നു.

കൈരളി ടിവിയിലെ, കവിതക്കുവേണ്ടിയുള്ള പ്രശസ്തമായ റിയാലിറ്റി ഷോയായ ¨മാമ്പഴ¨ത്തിലെ സ്ഥിരം വിധി ക൪ത്താവ് കൂടിയാണ് ഇദ്ദേഹം. പത്ര സമ്മേളനത്തില്‍ കല ട്രസ്റ്റ്‌ സെക്രടറി മധു ഇലമാട് ആര്‍.രമേശ്‌ എന്നിവരും പങ്കെടുത്തു. ഈ മാസം 27 നു ആലപ്പുഴ ഹരിപ്പാട്ടു വെച്ച് നടക്കുന്ന ചടങ്ങില്‍ സി.പി.ഐ.എം സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍ അവാര്‍ഡ്‌ സമ്മാനിക്കും.

വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം ഹരിപ്പാട് എം.എല്‍.എ രമേശ്‌ ചെന്നിത്തല നിര്‍വ്വഹിക്കും. പ്രസ്തുത പരിപാടിയില്‍ വെച്ച് കുവൈറ്റ്‌ വനിതാവേദി-കുവൈറ്റ്‌, കേരളത്തിലെ 5 അനാഥാലയങ്ങള്‍ക്ക് നല്‍കുന്ന 25000 രൂപ വീതമുള്ള ധന സഹായം സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗവും വനിതാവേദി കുവൈറ്റ്‌ ചെയര്‍ പേഴ്സയുമായ ശ്രീമതി ടീച്ചര്‍ വിതരണം ചെയ്യും.

പരിപാടിയില്‍ , , കല-കുവൈറ്റ്‌ പ്രസിഡണ്ട്‌ സാം പൈനുംമൂട്, കല-കുവൈറ്റ്‌ പ്രതിനിധി ആര്‍.രമേശ്‌, വനിതാവേദികുവൈറ്റ്‌ പ്രസിഡണ്ട്‌ സജിത സ്കറിയ, ചന്ദ്രമോഹന്‍ പനങ്ങാട്, ദിവാകര വാരിയര്‍ സജി തോമസ്‌ മാത്യൂ, ഗീത ജയകുമാര്‍ എന്നിവരും പങ്കെടുക്കും.

 

 

 

 

Copyright © 2008 - 11  KALA.   All rights reserved.          Home | Contact Us