കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് കല-കുവൈറ്റ്, അബ്ബാസിയ ഈസ്റ്റ് യുണിടിന്റെ നേതൃത്വത്തില്‍ കലാ സെന്ററില്‍ വച്ച് സഖാവ് പി കൃഷ്ണപിള്ള അനുസ്മരണ യോഗവും "ഇന്ത്യന്‍ കാര്‍ഷികരംഗം അതിജീവനവും വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാ സമ്മേളനവും സംഘടിപ്പിച്ചു.
കര്‍ഷകനെയും, കര്ഷകതോഴിലളികളെയും സംഘടിപ്പിച്ചു സമുഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നതില്‍ സഖാവ് കൃഷ്ണപിള്ള വഹിച്ച പങ്കു സ്മരണീയമാണ്, ഇന്ത്യന്‍ കുത്തകകളുടെയും, വിദേശ കുത്തകകളുടെയും സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഒന്നാകെ കുത്തകകള്‍ക്ക് അടിയറ വെക്കുവനുള്ള നടപടികളുമായാണ് മന്‍മോഹന്‍സിംഗ് നെതിര്ത്വം നല്കുന്ന U P A ഗവണ്മെന്റ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യം ആണ് എന്ന് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
നിസ്സാര്‍ കൊണ്ടോട്ടി ഉത്ഘ്ടനം ചെയ്ത യോഗത്തിന് ശ്യാം പൊന്നപ്പന് അധ്യക്ഷത വഹിച്ചു. യുണിറ്റ് കണവീനെര് ഡേവിഡ് കക്കുടി സ്വാഗതവും, ശ്രീ ജോജി ഐപ്പ് സഖാവ് പി കൃഷ്ണപിള്ള അനുസ്മരണ കുറിപ്പും, വികാസ് ഇന്ത്യന്‍ കാര്‍ഷിക രംഗവും അതിജീവനവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധവും അവതരിപ്പിച്ചു. എന്‍ അജിത്കുമാര്‍, ജെ സജി, ജയരാജന്, എന്‍ ആര് രജീഷ്, ശ്രീ വി എം ജോണ്‍, ശശിധരന്, തോമസ് മാത്യു കടവില്‍, രാധകൃഷ്ണന്,അനില്‍ കുമാര്‍, സുധീര്‍ എന്നിവര്‍ അനുസ്മരണ കുറിപ്പിനെയും, പ്രബന്ധതെയും ആസ്പദമാക്കി ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചാ സമ്മേളനത്തിന് വിന്നു കല്ലേലി മോഡറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. പ്രിസ്ന്റ്റണ് പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. ജോണ്സന് ജോര്‍ജ്, ചന്ദ്രന് കളരിക്കല്‍, മൈകില്‍, വിജയന്, സിനില്‍ ചാണ്ടി എന്നിവര്‍ നേതൃത്വം നല്കി.