കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ , കല-കുവൈറ്റിന്‍റെ പരിപാടികളില്‍ പങ്കെടുക്കാനായി കുവൈറ്റില്‍ എത്തിയ രാജ്യസഭ അംഗം കെ.എന്‍.ബാലഗോപാല്‍ എം.പി. കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സതീഷ് സി.മെഹ്തയുമായി കുവൈറ്റിലെ പ്രവാസി സമൂഹം അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചു ചര്‍ച്ച നടത്തി. മലയാളികള്‍ ഉള്‍പ്പെടെ വരുന്ന ലക്ഷക്കണക്കിന് പ്രാവാസികളുടെ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും ക്രിയാത്മകമായ ഇടപെടല്‍ എംബസ്സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം അംബാസഡറുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചു.
ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍, വ്യാജ റിക്രൂട്ടുമെന്റ് ഏജന്റുമാര്‍ വഴി കബളിപ്പിക്കപ്പെടുന്ന വരുടെ പ്രശ്നങ്ങള്‍, സര്‍ട്ടിഫിക്കറ്റ് അറ്റെസ്റ്റെഷന്‍ എംബസ്സിയിലെ ജീവനക്കാരുടെ കുറവ് നികത്തുക എന്നീ വിഷയങ്ങള്‍ എം.പിയും കല-കുവൈറ്റ് ഭാരവാഹികളും അംബാസിഡറുടെ ശ്രദ്ധയില്‍പെടുത്തി. സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ട വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ബാലഗോപാല്‍ എം.പി. അംബാസഡറെ അറിയിക്കുകയും ചെയ്തു. കല കുവൈറ്റ് ഭാരവാഹികളായ പ്രസിഡണ്ട് സാം പൈനുംമൂട്, വൈസ് പ്രസിഡണ്ട് കെ.വിനോദ്, ജോയിന്റ് സെക്രെടറി സജി തോമസ് മാത്യൂ, തോമസ് മാത്യൂ കടവില്‍, ടി.വി.ഹിക്മത് എന്നിവരും ബാലഗോപാല്‍ എം.പിയോടൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നു. |