അബ്ബാസിയയിലും ജഹറയിലും എംബസി സേവന കേന്ദ്രങ്ങള്‍ തുറക്കുക,
കല-കുവൈറ്റ്‌കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയുടെ സേവന കേന്ദ്രങ്ങളായ 'കൌണ്‍സിലേര്സ് സര്‍വീസേര്‍സ്' സെന്ററുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലം എന്ന നിലക്ക് അബ്ബാസിയയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല-കുവൈറ്റ് പുതുതായി ചാര്‍ജ് എടുത്ത കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡാര്‍ സതീഷ്.സി.മേഹതയോട് അഭ്യര്‍ഥിച്ചു.

അംബാസഡറുമായുള്ള കൂടിക്കാഴ്ചയിലാണ് കല ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. നേരത്തെ തന്നെ കല ഈ ആവശ്യം അംബാസറായിരുന്ന അജയ് മല്‍ഹോത്രയുടെ ശ്രദ്ധയില്‍ പെടുത്തുകയും തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തതായിരുന്നു. സിറ്റിയിലും ഫഹഹീലുമാണ് ഇപ്പോള്‍ ഈ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു മേഖലയില്‍ താമസിക്കുന്ന സാധാരണക്കാരന് ഇന്നും ഈ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ അബ്ബാസിയായിലും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മറ്റൊരു മേഖലയായ ജഹറയിലും അടിയന്തിരമായി 'കൌണ്‍സിലേര്സ് സര്‍വീസേര്‍സ്' സെന്ററുകള്‍ തുറന്നു പ്രവര്ത്തിക്കാനവശ്യമായ നടപടികള്‍ എംബസ്സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കല-കുവൈറ്റ് ആവശ്യപ്പെട്ടു.
കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന മറ്റു നിരവധി പ്രശ്നങ്ങളും പ്രതിനിധി സംഘം അംബാഡരുടെ ശ്രദ്ധയില്‍പ്പെടുത്തി. കല-കുവൈറ്റ് ജനറല്‍ സെക്രെട്ടറി ആര്‍.നാഗനാഥന്‍, ആക്ടിംഗ് പ്രസിഡണ്ട് കെ.വിനോദ്, കായിക വിഭാഗം സെക്രെട്ടറി ജോണ്‍സന്‍ ജോര്‍ജ്, തോമസ് മാത്യൂ കടവില്‍, ടി.വി.ഹിക്മത്, ജെ.ആല്‍ബര്‍ട്ട് എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. |