Download Font  

 

 

 

 

                     Links
News Papers & Periodicals  
 
  *** Welcome to KALA, Kuwait ***          
സ്വാതന്ത്ര്യ ദിനാഘോഷവും വിജ്ഞാന സന്ധ്യയും സംഘടിപ്പിക്കുന്നു

കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കലകുവൈറ്റിന്‍റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സൗജന്യ മാതൃഭാഷപഠന ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ബാലവേദികുവൈറ്റും ഭാഷാ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും വിജ്ഞാന സന്ധ്യയും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ സമ്മേളനം കല ജാഥയുടെ അവതരണം, മാതൃഭാഷ ക്ലാസ്സുകളിലെ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ എന്നിവ നടക്കും.

പരിപാടിയിലെ ഏറ്റവും ആകര്‍ഷകമായത് ചടങ്ങിന്‍റെ ഭാഗമായി നടക്കുന്ന വിജ്ഞാന സന്ധ്യയായിരിക്കും, വിവിധ ക്ലാസ്സുകളിലെ കുട്ടികളാണ് വിജ്ഞാന സന്ധ്യയുടെ ഭാഗമായുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

അബ്ബാസിയ മേഖല ആഘോഷങ്ങള്‍ ആഗസ്ത് 12 വെള്ളിയാഴ്ച അല്‍-അബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് നാല് മണിക്ക് ആരംഭിക്കും

ഫഹഹീല്‍ മേഖല പരിപാടികള്‍ ആഗസ്ത് 19 വെള്ളിയാഴ്ച മംഗഫ് ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചക്ക് 2.30 നു ആരംഭിക്കും. സാല്‍മിയ മേഖലയിലെ പരിപാടികള്‍ ഈ മാസം 26 വെള്ളിയാഴ്ച സാല്മിയയിലും നടക്കും. പരിപാടിയുമായി ബന്ദ്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് 24317875 99467192 97817100 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .

 

 

 

 

Copyright © 2008 - 11  KALA.   All rights reserved.          Home | Contact Us